കോൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായ കുനാൽ ഘോഷിന് നേരെ മുട്ടയേറ്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയായ 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിന് പുറത്തുവച്ചാണ് സംഭവം നടന്നത്. മുട്ടയെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃണമൂൽ കോൺഗ്രസിനെതിരെ ഉയർന്നുവന്ന നിരവധി അഴിമതി ആരോപണങ്ങളിൽ പൊതുജനങ്ങൾക്കുള്ള പ്രതിഷേധ സൂചനയായാണ് താൻ ഇത് ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.